പാതി ഉറക്കം എഴുനേറ്റു രാവിലെ തന്നെ നടക്കാൻ ആരംഭിച്ചു .തിരമാലകൾ പോലെ ഓരോ നഷ്ടങ്ങളും ഓർമയിൽ ഒന്നിന് പുറകെ ഒന്നായി ഇരമ്പിയെത്തുന്നുണ്ട്..

പക്ഷെ ആത്മാവിൽ ആരോ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. കാലുകളുടെ ക്ഷീണം അറിയാതെ, താളം തെറ്റാതെ നടന്നു കൊണ്ടേ ഇരുന്നു .. തിരക്കുകൾ ഇല്ലാത്ത ഈ ഒറ്റപ്പെടൽ എന്നും ഭയമായിരുന്നു. മനസിനെ നേർവരയിൽ നിർത്തുവാൻ കഴിയാത്ത നിമിഷങ്ങൾ.. തന്നെ മറ്റൊരു അവസ്ഥയിലേക്ക് എത്തിക്കുന്ന ഒറ്റപ്പെടൽ.. ഒടുവിൽ നിയോഗം പോലെ ആ തീരത്തു തന്നെ എത്തി. താൻ ഇരിക്കാറുള്ള ആ ചെറിയ മതിൽ.. എത്ര വർഷങ്ങൾ ആയി നിന്നെ കണ്ടിട്ട്.. തന്റെ ഏകാന്തതയിൽ അന്നും എന്നും നീ മാത്രമാണ് കൂട്ടിനുണ്ടായിട്ടുള്ളത്. നിന്നെ കാണാൻ കഴിഞ്ഞല്ലോ. തനിച്ചിരുന്നു എത്ര വേദന നിന്നോട് പറഞ്ഞിട്ടുണ്ട്. ഇന്നു എന്താണ് പറയുക? ഒന്നും മിണ്ടാതെ ഇരിക്കട്ടെ കുറച്ചു നേരം. ഒന്ന് കണ്ണടച്ചു. എവിടെ നിന്നോ വന്ന കാറ്റു, തന്നെ തഴുകി കടന്നു പോയി. പ്രതീക്ഷയുടെ ഒരു നാമ്പ് എന്നിലേക്ക് ഇട്ടു തന്നുവോ, അതോ തോന്നലാണോ..
അങ്ങകലെ സൂര്യനും മുങ്ങി താഴാൻ തുടങ്ങിയിരുന്നു.. ഇരുട്ടിന്റെ കോമാളി വേഷം കാണാൻ താൽപര്യം ഇല്ലാത്തതിനാൽ വിറങ്ങലിച്ച മതിലിനെ തനിച്ചാക്കി വീണ്ടും നടന്നു...❤️ 

Comments

  1. Wow! So..yea I had these things planned for my gf...(now ex) a week ago..and yea she then told me she didn't feel that connection anymore and yea so that's over and I thought to get my mind off things I'll go watch a movie ...and I did....where I saw a lot of couples...it was hard...and on my way back ..while I was ont the metro...I went to follow Lulu's instagram page...and yea...I went through the followers list..and that's where I came across your profile.i read your bio.

    And then here I am at ur blog...read the first one and that's exactly how I feel now....

    ReplyDelete
  2. :) we cant force anyone to stay in our life. If they stay, hold them tight. If they leave, free them. Respect yourself enough to say' I deserve better' :)

    ReplyDelete

Post a Comment

Popular posts from this blog

Woman who fell in love with a pimp(short stry)