Posts

സൗഹൃദങ്ങൾ

  സൗഹൃദങ്ങൾ ചില സൗഹൃഹങ്ങൾ    നമുക്ക് ഡിപ്രഷൻ   എന്ന അവസ്ഥ  തരും.. എന്നും നമ്മളോട് സംസാരിച്ചിച്ച് കൊണ്ട് ഇരിക്കുകയും കാണുകയും ചെയ്തിരുന്നവർ പെട്ടെന്ന് ഒരു ദിവസം തൊട്ട് നമ്മളോട് മിണ്ടാതെ    ആയാൽ..നമ്മുടെ മാനസിക അവസ്ഥ എന്താകും.. അതും പ്രത്യേകിച്ച് കാരണങ്ങൾ പറയാതെ നമ്മളെ ഒഴിവാക്കി പോകുമ്പോൾ..ഒരിക്കലും,  നമ്മളെ സ്നേഹിക്കുന്നവരെ ,അല്ലേ നമ്മളെ കെർ ചെയ്യുന്നവരെ   മറക്കരുത്..  നമുക്ക് അവരിൽ നിന്ന് അകലം പാലിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ അവരോട് ഒരു വാക്കു പറഞ്ഞിട്ടു അത് ചെയ്യുക..അവരുടെ   കല്ലാറയിൽ    പോയി നാളെ അവരോട് സംസാരിച്ചിട്ട് നിങ്ങൾക്കു ഒരു സമാധാനവും കിട്ടില്ല എന്ന് ഓർക്കുന്നത് നല്ലത്….when death  leaves  a hearth-ace, repentance is of no use..

Woman who fell in love with a pimp(short stry)

Image
Ester believed he was a man with the capability of being a great leader,motivator,preacher and lot more.He could become a great worker for the good of mankind.Instead,,he forgets all of his worth and becomes the scum of the earth.He becomes the slave of nefarious mankind.He dedicates his life to gaffers.Even though Ester failed in him, her hurts made her stronger day by day..She believed' We must respect where respect is due..for a pimp can change and be as good as you.As she walked through the empty streets,her shadow whispered 'BABY.. pimps dont fall in love'....  
Image
  എന്നിലെ ഇരുട്ടിനു വെളിച്ചമായി നിൻ  ദയ എത്തുംവരെ  എന്നിലെ പ്രണയഭാവത്തിനും കാമുകീഭാവത്തിനും വിട...ആ നാൾ വരെ എന്നിലെ ഗംഗ അശുദ്ധമായി ഒഴുകട്ടെ ....
Image
നിന്നെയോർത്തു വിലപിച്ചു നനഞ്ഞൊലിച്ച  മഴയിൽ  നനഞ്ഞൊട്ടുമ്പോൾ ..... അറിഞ്ഞില്ല ഞാൻ.. എന്നെ മറന്ന് നീ പുതിയ ചൂട്  തേടി പറന്നത് ......
നീയെന്നൊരായിരം  കവിതകൾ  മിടിക്കുന്നെൻ    ശ്വാസത്തിൽ .. നീയതെന്നറിയുന്നുവോ ,,   അന്നു നീ അറിയും .. മറ്റൊരു  സ്നേഹത്തിൻ  ലോകം .. 💓💔
  പാതി ഉറക്കം എഴുനേറ്റു രാവിലെ തന്നെ നടക്കാൻ ആരംഭിച്ചു .തിരമാലകൾ പോലെ ഓരോ നഷ്ടങ്ങളും ഓർമയിൽ ഒന്നിന് പുറകെ ഒന്നായി ഇരമ്പിയെത്തുന്നുണ്ട്.. പക്ഷെ ആത്മാവിൽ ആരോ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. കാലുകളുടെ ക്ഷീണം അറിയാതെ, താളം തെറ്റാതെ നടന്നു കൊണ്ടേ ഇരുന്നു .. തിരക്കുകൾ ഇല്ലാത്ത ഈ ഒറ്റപ്പെടൽ എന്നും ഭയമായിരുന്നു. മനസിനെ നേർവരയിൽ നിർത്തുവാൻ കഴിയാത്ത നിമിഷങ്ങൾ.. തന്നെ മറ്റൊരു അവസ്ഥയിലേക്ക് എത്തിക്കുന്ന ഒറ്റപ്പെടൽ.. ഒടുവിൽ നിയോഗം പോലെ ആ തീരത്തു തന്നെ എത്തി. താൻ ഇരിക്കാറുള്ള ആ ചെറിയ മതിൽ.. എത്ര വർഷങ്ങൾ ആയി നിന്നെ കണ്ടിട്ട്.. തന്റെ ഏകാന്തതയിൽ അന്നും എന്നും നീ മാത്രമാണ് കൂട്ടിനുണ്ടായിട്ടുള്ളത്. നിന്നെ കാണാൻ കഴിഞ്ഞല്ലോ. തനിച്ചിരുന്നു എത്ര വേദന നിന്നോട് പറഞ്ഞിട്ടുണ്ട്. ഇന്നു എന്താണ് പറയുക? ഒന്നും മിണ്ടാതെ ഇരിക്കട്ടെ കുറച്ചു നേരം. ഒന്ന് കണ്ണടച്ചു. എവിടെ നിന്നോ വന്ന കാറ്റു, തന്നെ തഴുകി കടന്നു പോയി. പ്രതീക്ഷയുടെ ഒരു നാമ്പ് എന്നിലേക്ക് ഇട്ടു തന്നുവോ, അതോ തോന്നലാണോ.. അങ്ങകലെ സൂര്യനും മുങ്ങി താഴാൻ തുടങ്ങിയിരുന്നു.. ഇരുട്ടിന്റെ കോമാളി വേഷം കാണാൻ താൽപര്യം ഇല്ലാത്തതിനാൽ വിറങ്ങലിച്ച മതിലിനെ തനിച്ചാക്കി വീണ്ടും ന

Helpless...

  നിശാഗന്ധികൾ പൂക്കുന്ന രാവിൽ ഒരാത്മാവിൻ രോദനം കേൾക്കുന്നു അങ്ങ് മറവിലായ്... ഒരു യുവത്വത്തിൻ അപൂർണത തൻ സ്വരം കേട്ടു ഞാൻ ആ രോദനത്തിൻ പ്രതിധ്വനികളിൽ...  ആരു നീ ഈ പാതിരാവിൽ ഇടവഴിയിൽ..?  എൻ ചോദ്യത്തിനുത്തരം നൽകി ആ ആത്മാവു തൻ നീർക്കാമ്പുകൾ കത്തും മൊഴികളിൽ..!  കെട്ടി ഞാന്നു ഞാൻ കഴിഞ്ഞ രാത്രിയിൽ, പിടയുമെൻ മേനിയുപേക്ഷിച്ച് ...  ലയിച്ചു വായുവിൽ ഒരു ശ്വാസം പോലെയെൻ അത്മാവും, പ്രതീക്ഷകളും, മോഹങ്ങളും..! എനിക്കുമുണ്ടായിരുന്നു അച്ഛനും അമ്മയും ഉടപ്പിറന്നോരും,  പിന്നെ പ്രാണനിൽ മഴമൊട്ടു തൻ മിഴിച്ചാർത്തണിയിച്ച എൻ പ്രിയസഖിയും ...  വിട്ടു പോന്നെൻ ആത്മാവ് ഇന്നവരെ, എങ്കിലും വിട്ടു പോരാതെയെൻ പ്രാണന്റെ ഓർമ്മകൾ ... കത്തി ദഹിക്കുന്നുണ്ടെൻ ശരീരമവിടെ എങ്കിലും  കത്താത്ത കനലായ് എരിയുന്നൊരെൻ ഓർമ്മകളവിടെ . വടക്കേ പടിവാതിലിൽ ചാരി, എന്നച്ഛന്റെ മൗനമാം തേങ്ങലുകൾ , സന്ധ്യതൻ ചക്രവാളങ്ങൾ കടന്നനഘരാഗമായ് നിർഗളിക്കുന്നു..! കരയാതെ നിൽക്കുന്നതെന്തേയെൻ അമ്മ...! പൊഴിയുവാനിനി ഇല്ലയോ കണ്ണുനീർ...! പത്തു മാസമല്ല, പതിറ്റാണ്ടുകൾ പേറുവാൻ ചങ്കുറപ്പുള്ളൊരെൻ അമ്മ തൻ സ്നേഹ ഗർഭപാത്രവും തേങ്ങിയോ...! ഇനി വരില്ലൊരിക്കലും എന്നറിഞ്ഞ