Helpless...

 നിശാഗന്ധികൾ പൂക്കുന്ന രാവിൽ ഒരാത്മാവിൻ രോദനം കേൾക്കുന്നു അങ്ങ് മറവിലായ്...

ഒരു യുവത്വത്തിൻ അപൂർണത തൻ സ്വരം കേട്ടു ഞാൻ ആ രോദനത്തിൻ പ്രതിധ്വനികളിൽ...
 ആരു നീ ഈ പാതിരാവിൽ ഇടവഴിയിൽ..? 
എൻ ചോദ്യത്തിനുത്തരം നൽകി ആ ആത്മാവു തൻ നീർക്കാമ്പുകൾ കത്തും മൊഴികളിൽ..! 
കെട്ടി ഞാന്നു ഞാൻ കഴിഞ്ഞ രാത്രിയിൽ, പിടയുമെൻ മേനിയുപേക്ഷിച്ച് ... 
ലയിച്ചു വായുവിൽ ഒരു ശ്വാസം പോലെയെൻ അത്മാവും, പ്രതീക്ഷകളും, മോഹങ്ങളും..! എനിക്കുമുണ്ടായിരുന്നു അച്ഛനും അമ്മയും ഉടപ്പിറന്നോരും, 
പിന്നെ പ്രാണനിൽ മഴമൊട്ടു തൻ മിഴിച്ചാർത്തണിയിച്ച എൻ പ്രിയസഖിയും ... 
വിട്ടു പോന്നെൻ ആത്മാവ് ഇന്നവരെ, എങ്കിലും വിട്ടു പോരാതെയെൻ പ്രാണന്റെ ഓർമ്മകൾ ...
കത്തി ദഹിക്കുന്നുണ്ടെൻ ശരീരമവിടെ എങ്കിലും
 കത്താത്ത കനലായ് എരിയുന്നൊരെൻ ഓർമ്മകളവിടെ
. വടക്കേ പടിവാതിലിൽ ചാരി, എന്നച്ഛന്റെ മൗനമാം തേങ്ങലുകൾ ,
സന്ധ്യതൻ ചക്രവാളങ്ങൾ കടന്നനഘരാഗമായ് നിർഗളിക്കുന്നു..!
കരയാതെ നിൽക്കുന്നതെന്തേയെൻ അമ്മ...! പൊഴിയുവാനിനി ഇല്ലയോ കണ്ണുനീർ...! പത്തു മാസമല്ല, പതിറ്റാണ്ടുകൾ പേറുവാൻ ചങ്കുറപ്പുള്ളൊരെൻ അമ്മ തൻ സ്നേഹ ഗർഭപാത്രവും തേങ്ങിയോ...!
ഇനി വരില്ലൊരിക്കലും എന്നറിഞ്ഞിട്ടും ഏട്ടന്റെ കത്തുന്ന ചിതയിൻ പൊരുളറിയാതെ തേങ്ങുന്നിതെൻ കൂടപ്പിറപ്പുകൾ..!
മാറുന്നീ കാഴ്ചകൾ ശാപമായ്, ഇനിയൊരു മോക്ഷം ഞാൻ കാംഷിക്കുന്നില്ലയെങ്കിലും..!
 ഈ സുന്ദര ജീവിതം ഉപേക്ഷിച്ചതെന്തിനു കുമാരാ...? 
ഈ കഠിന ദുഃഖം നൽകിയതെന്തിനു നീ..? 
സ്തംപിച്ചൊരെൻ ജീവിതമോർത്ത് സ്പന്ധിക്കുന്നെൻ ആത്മാവിവിടെ..
 ഒറ്റയ്ക്കിരുന്ന ഭീഭത്സ രാത്രികളിൽ ഒറ്റപ്പെട്ട മനസ്സിന്നടിമയായ നിമിഷം.....
 മറ്റൊരാൾ തന്നൊരാ വിവേചന കയറിൽ കുരുക്കിട്ട് ചെയ്തുഞാൻ എൻ ആത്മാവിൻ ഹത്യ...
.. ബലഹീനമായെൻ മനസ്സും, പ്രാണനെ ത്യജിച്ചു മതിഹീനനായ്......
കരൾ നീറ്റുന്ന നൊമ്പരം തന്നൊരാ ആത്മാവിന്, ക്ഷണികനാം ഞാനെന്തിനാലാശ്വാസമോതുമെന്നോർക്കയിൽ മറഞ്ഞിതോ ക്ഷണനേരം എന്നെ വിട്ട് ..! നിൻ നഷ്ടം നികത്തിടാൻ ആവില്ലൊരിക്കലും, എനിക്കും നിനക്കും ആറടി മണ്ണല്ലോ. .........

Comments

Popular posts from this blog

Woman who fell in love with a pimp(short stry)

Under his wings!