നിശാഗന്ധികൾ പൂക്കുന്ന രാവിൽ ഒരാത്മാവിൻ രോദനം കേൾക്കുന്നു അങ്ങ് മറവിലായ്... ഒരു യുവത്വത്തിൻ അപൂർണത തൻ സ്വരം കേട്ടു ഞാൻ ആ രോദനത്തിൻ പ്രതിധ്വനികളിൽ... ആരു നീ ഈ പാതിരാവിൽ ഇടവഴിയിൽ..? എൻ ചോദ്യത്തിനുത്തരം നൽകി ആ ആത്മാവു തൻ നീർക്കാമ്പുകൾ കത്തും മൊഴികളിൽ..! കെട്ടി ഞാന്നു ഞാൻ കഴിഞ്ഞ രാത്രിയിൽ, പിടയുമെൻ മേനിയുപേക്ഷിച്ച് ... ലയിച്ചു വായുവിൽ ഒരു ശ്വാസം പോലെയെൻ അത്മാവും, പ്രതീക്ഷകളും, മോഹങ്ങളും..! എനിക്കുമുണ്ടായിരുന്നു അച്ഛനും അമ്മയും ഉടപ്പിറന്നോരും, പിന്നെ പ്രാണനിൽ മഴമൊട്ടു തൻ മിഴിച്ചാർത്തണിയിച്ച എൻ പ്രിയസഖിയും ... വിട്ടു പോന്നെൻ ആത്മാവ് ഇന്നവരെ, എങ്കിലും വിട്ടു പോരാതെയെൻ പ്രാണന്റെ ഓർമ്മകൾ ... കത്തി ദഹിക്കുന്നുണ്ടെൻ ശരീരമവിടെ എങ്കിലും കത്താത്ത കനലായ് എരിയുന്നൊരെൻ ഓർമ്മകളവിടെ . വടക്കേ പടിവാതിലിൽ ചാരി, എന്നച്ഛന്റെ മൗനമാം തേങ്ങലുകൾ , സന്ധ്യതൻ ചക്രവാളങ്ങൾ കടന്നനഘരാഗമായ് നിർഗളിക്കുന്നു..! കരയാതെ നിൽക്കുന്നതെന്തേയെൻ അമ്മ...! പൊഴിയുവാനിനി ഇല്ലയോ കണ്ണുനീർ...! പത്തു മാസമല്ല, പതിറ്റാണ്ടുകൾ പേറുവാൻ ചങ്കുറപ്പുള്ളൊരെൻ അമ്മ തൻ സ്നേഹ ഗർഭപാത്രവും തേങ്ങ...